അഭിമന്യു കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാറി​െൻറ ഹരജി

​െകാച്ചി: അഭിമന്യു വധക്കേസിലെ ആറാംപ്രതി പി.എം. റജീബിന്​ സെഷൻസ്​ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യ പ്പെട്ട്​ ഹൈകോടതിയിൽ സർക്കാറി​​​െൻറ ഹരജി. മഹാരാജാസ്​ കോളജ്​ വിദ്യാർഥിയും എസ്​.എഫ്​.​െഎ പ്രവർത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തുകയും അർജുൻ കൃഷ്​ണ, വിനീത്​കുമാർ എന്നീ വിദ്യാർഥികളെ കുത്തി ഗുരുതര പരിക്കേൽപിക്കുകയും ചെയ്​ത പ്രതിക്ക്​ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കില്ലെന്ന്​ വിലയിരുത്തി​ എറണാകുളം ​െസഷൻസ്​ കോടതി ജാമ്യം അനുവദിച്ചത്​ നിലനിൽക്കാത്ത നടപടിയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി.

ആഗസ്​റ്റ്​ ഏഴിന്​ അറസ്​റ്റിലായശേഷം പ്രതി ജുഡീഷ്യൽ കസ്​റ്റഡിയിൽതന്നെയാണെന്നും പ്രതിയുടെ കുറ്റകൃത്യം ഗൗരവമുള്ളതല്ലെന്നും സെഷൻസ്​ കോടതി വിലയിരുത്തിയിരുന്നു. എന്നാൽ, കൊലപ്പെടുത്തുകയെന്ന പൊതുലക്ഷ്യത്തോടെയാണ്​ കുറ്റകൃത്യം നടന്നതെന്നതും ക്രിമിനൽ ഗൂഢാലോചനയിലും കൊലപാതകത്തിലും പ്രതിക്ക്​ നേരിട്ട്​ പങ്കുണ്ടെന്നതും കീഴ്​കോടതി വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്ന്​ ഹരജിയിൽ പറയുന്നു. ജാമ്യം അനുവദിച്ച നടപടി​ മറ്റ്​ പ്രതികൾക്കെതിരായ വിചാരണയെ ദോഷകരമായി ബാധിക്കും. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ തടസ്സമാവുകയും ചെയ്യും. ഇതേ ആവശ്യമ​ുന്നയിച്ച്​ ജുഡീഷ്യൽ കസ്​റ്റഡിയിലുള്ള കൂടുതൽ പ്രതികൾ കോടതിയെ സമീപിക്കുന്ന അവസ്​ഥയുണ്ട്​. അതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ്​ ഹരജിയി​െല ആവശ്യം.

Tags:    
News Summary - abhimanyu murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.