അഭിമന്യു വധം: തിങ്കളാഴ്​ച കുറ്റപത്രം സമർപ്പിക്കും

കൊച്ചി: അഭിമന്യു വധക്കേസിൽ അന്വേഷണസംഘം തിങ്കളാഴ്ച എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കു ം. മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ട് 85 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാകുന്നത്. അഭിമന്യുവിനെ കുത്തിയത് പള്ളുരുത്തി നമ്പിപുത്തലത്ത് വീട്ടിൽ മുഹമ്മദ് ഷഹിം (31) ആണെന്ന്​ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 12ാം പ്രതിയാണ് ഷഹിം. പൊലീസ് കഴിഞ്ഞദിവസം പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസിൽ ഇയാളുടെ പേരുണ്ടായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചി സിറ്റി കൺട്രോൾ റൂം എ.സി.പി എസ്.ടി. സുരേഷ് കുമാർ, എ.സി.പി കെ. ലാൽജി എന്നിവരുടെ നേതൃത്വത്തി​െല സംഘമാണ് കുറ്റപത്രം തയാറാക്കിയത്. കൊലപാതകത്തിൽ നേരിട്ട്​ പങ്കുള്ളവർക്കൊപ്പം ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കും പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണസംഘം അറിയിച്ചു.

കേസിൽ 28 പ്രതികളും 125 സാക്ഷികളുമാണുള്ളത്. കൊലപാതകത്തിൽ നേരിട്ടുപങ്കുള്ള 16 പ്രതികളിൽ ഒമ്പതുപേർ അറസ്​റ്റിലായിരുന്നു. മറ്റുള്ളവർക്കായി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന്​ പുലർച്ച 12.30ന‌ാണ് കോളജ് മതിലിനുസമീപം അഭിമന്യു കുത്തേറ്റുമരിച്ചത്. നവാഗതരെ വരവേൽക്കാനുള്ള ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ പ്രവർത്തകരുമായുണ്ടായ തർക്കത്തിനൊടുവിലായിരുന്നു കാമ്പസ് ഫ്രണ്ട് ആക്രമണം.


Tags:    
News Summary - abhimanyu murder charge sheet- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.