കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യൂവിെൻറ െകാലപാതകവുമായി ബന്ധപ്പെട്ട തെളിവായ സി.സി ടി.വി ദൃശ്യ ങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് ഹൈകോടതി. സി.സി ടി.വി ദൃശ്യങ്ങൾ തൊണ്ടിമുതലിെൻറ പരിധിയിൽ വരില്ലെന് നും േരഖാപരമായ തെളിവുകളാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്. രേഖാപരമായ തെളിവുക ൾ പ്രോസിക്യൂഷൻ കേസ് സ്ഥാപിക്കാൻ ഉപയോഗിക്കുന്നവയാണെന്നതിനാൽ പ്രതിരോധത്തിനായി പ്രതിക്ക് പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.സി ടി.വി ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന ആവശ്യം കീഴ്കോടതി നിഷേധിച്ചതിനെ തുടർന്ന് രണ്ടാംപ്രതിയും പള്ളുരുത്തി സ്വദേശിയുമായ ജിസാല്‍ റസാഖ് നല്‍കിയ ഹരജിയിലാണ് സിംഗിൾബെഞ്ചിെൻറ ഉത്തരവ്.
അന്വേഷണത്തിെൻറ ഭാഗമായി ശേഖരിച്ച മൂന്ന് സി.സി ടി.വി ദൃശ്യങ്ങൾ ഫോറൻസിക് റിപ്പോർട്ട് സഹിതം വിചാരണ കോടതിക്ക് പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പും ഫോറന്‍സിക് റിപ്പോര്‍ട്ടും വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ, പരിശോധന റിപ്പോർട്ട് നൽകാൻ നിർദേശിച്ച കീഴ്കോടതി ദൃശ്യം വേണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.
2010 ഒക്ടോബർ 10ന് നിലവിൽവന്ന തെളിവ് നിയമത്തിലെ ഭേദഗതിയിലൂടെ ഇലക്ട്രോണിക്സ് റെക്കോഡുകളും രേഖാപരമായ തെളിവുകളുടെ പരിധിയിൽ വന്നതായി കോടതി ചൂണ്ടിക്കാട്ടി. തൊണ്ടിമുതലായ ആയുധങ്ങൾ, ഇരയോ പ്രതിയോ ഉപയോഗിച്ച വസ്ത്രങ്ങൾ തുടങ്ങിയവ പ്രതികൾക്ക് നൽകാൻ നിയമപരമായി കഴിയില്ല. എന്നാൽ, സാങ്കേതികവിദ്യ വളരുകയും ഇലക്ട്രോണിക്സ് റെക്കോഡുകൾ രേഖാപരമായ തെളിവുകൾ ആവുകയും ചെയ്തതോടെ സി.സി ടി.വി ദൃശ്യങ്ങൾ അതിെൻറ പരിധിയിലായി. കീഴ്കോടതി ഉത്തരവ് ഗൗരവമുള്ള തെറ്റാണെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി വിധി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.