Posted On
date_range Updated On
date_range അഭയ കേസ്: മൈക്കിളിെൻറ ഹരജി മാർച്ച് ആറിന് പരിഗണിക്കും
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലേക്കസിലെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ സമർപ്പിച്ച വിടുതൽ ഹരജിയിൽ വ്യാഴാഴ്ച തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിപറയും. സിസ്റ്റർ അഭയയെ പ്രതികൾ കൊലപ്പെടുത്തിയത് സമൂഹത്തിൽ ഇവരുടെ നിലനിൽപിനെ ബാധിക്കുമെന്നതിനാലാണെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ വ്യക്തമായ സാക്ഷി മൊഴികളും ശാസ്ത്രീയതെളിവുകളും ഉണ്ടെന്നും ഇത് വിചാരണസമയത്ത് കോടതിക്ക് ബോധ്യമാവുമെന്നും സി.ബി.ഐ നിയമോപദേശകൻ കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.