സിദ്ദീഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കണം -അബ്​ദുന്നാസിർ മഅ്ദനി

ബംഗളൂരു: കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട്‌യു.പിയിൽ ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പ​െൻറ ജീവൻ രക്ഷിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്ദനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള അദ്ദേഹത്തിെൻറ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയിൽപോലും ചങ്ങലയിൽ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാൻഡ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിെൻറ ലംഘനമാണ് ഇത്‌.മലയാളിയും മാധ്യമ പ്രവർത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കേരളാ സർക്കാരിെൻറ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണം. ഒപ്പം കേരളത്തിൽ നിന്നുള്ള രാഹുൽഗാന്ധി ഉൾപ്പെടെയുള്ള എം.പിമാർ അടിയന്തിരമായി രാഷ്​​ട്രപതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് ഇടപെടൽ നടത്തണം.ഇത് ഒരു മലയാളി പൗരെൻറ ജീവ െൻറ പ്രശ്നമാണ്. മനുഷ്യത്വത്തിെൻറ പ്രശ്നമാണ്. ഒപ്പം മുഴുവൻ സഹോദരങ്ങളും ആത്‌മാർഥമായി അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യണമെന്നും അബ്​ദുന്നാസിർ മഅ്ദനി അഭ്യർഥിച്ചു.

Tags:    
News Summary - Abdul Nasir Maudany about Siddique Kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.