ആർ.എസ്​.പി: സംസ്ഥാന സെക്രട്ടറി പദത്തിൽ അസീസിന്​ മൂന്നാമൂഴം

തിരുവനന്തപുരം: ആർ.എസ്​.പി സംസ്ഥാന സെക്രട്ടറിയായി എ.എ. അസീസ്​ തുടരും. ശനിയാഴ്​ച സമാപിച്ച മൂന്ന്​ ദിവസത്തെ സംസ്ഥാനസമ്മേളനമാണ്​ അസീസിനെ വീണ്ടും ​െഎകകണ്​ഠ്യേന തെരഞ്ഞെടുത്തത്​. 76 അംഗ സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തു. ഷിബു ബേബിജോണാണ്​ അസീസി​​​െൻറ പേര്​ നിർദേശിച്ചത്​. ഫിലിപ് കെ. തോമസ്​ പിന്താങ്ങി. മൂന്നാംതവണയാണ്​ അസീസിനെ​ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്​.

2012ൽ ​ആലപ്പുഴയിലും 2015ൽ കൊല്ലത്തും നടന്ന സംസ്ഥാന സമ്മേളനത്തിലും അസീസിനാണ്​ ആർ.എസ്​.പിയെ നയിക്കാൻ നിയോഗം ലഭിച്ചത്​. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിൽ ഇരവിപുരത്തുനിന്ന്​ നിയമസഭാംഗമായി. യു.ടി.യു.സി ദേശീയ പ്രസിഡൻറാണ്​. കശുവണ്ടിത്തൊഴിലാളി യൂനിയൻ, കേരള വാട്ടർ വർക്​സ്​ എംപ്ലോയീസ്​ യൂനിയൻ തുടങ്ങി 30ഒാളം യൂനിയനുകളുടെ ഭാരവാഹിയുമാണ്​.

ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഡൽഹിയിൽ പാർട്ടി കോൺഗ്രസും ചേരും. കോൺഗ്രസും ഇടതുപക്ഷപാർട്ടികളും ഉൾപ്പെടുന്ന മതേതര ജനാധിപത്യ കക്ഷികളുടെ വിശാലസഖ്യം വേണമെന്ന രാഷ്​ട്രീയനിലപാടാണ്​​ ബംഗാൾ, ത്രിപുര ഉൾപ്പെടെ ഘടകങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ വിശദീകരിച്ചു.

19ാം ലോക്​സഭ തെരഞ്ഞെടുപ്പിൽ മതേതര വോട്ട്​ ഭിന്നിച്ച്​ ബി.ജെ.പി​ വീണ്ടും അധികാരത്തിൽ വരാൻ ഇടവരരുത്​. കോൺഗ്രസ്​ പിന്തുടരുന്ന നവ ഉദാരീകരണ നയമാണ്​ ഒന്നിച്ചുനിൽക്കുന്നതിന്​ തടസ്സമെന്ന സി.പി.എം വാദം ശരിയല്ല. സി.പി.എം ​െഎക്യപ്പെട്ട പാർട്ടികളും ബംഗാളിലെ ​േജ്യാതിബസു, ബുദ്ധദേവ്​ ഭട്ടാചാര്യ സർക്കാറുകളും നവ ഉദാരീകരണ നയമാണ്​ പിന്തുടർന്നത്​.

ശബരിമല യുവതിപ്രവേശന കേസി​ലെ പുനഃപരിശോധന ഹരജി സുപ്രീംകോടതിയുടെ വിപുല ബെഞ്ച്​ പരിഗണിക്കണം. ശബരിമല വിഷയത്തിൽ കേരളത്തിലെ സാമൂഹിക അന്തരീക്ഷം വിഷലിപ്​തമാക്കിയതി​​​െൻറ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കു​മാണെന്ന്​ അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - AA Azees will continue as RSP state president -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.