എ സോൺ കലോത്സവ സംഘർഷം: എസ്.ഐയെ സ്ഥലംമാറ്റി

മണ്ണാർക്കാട്: എ സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെ അകാരണമായി മർദി​​ച്ചെന്ന പരാതിയിൽ മണ്ണാർക്കാട് എസ്.ഐ അജാസുദ്ദീനെ സ്ഥലംമാറ്റി. പാലക്കാട് നോർത്ത് സ്റ്റേഷനിലേക്കാണ് മാറ്റം. പകരം അഗളി എസ്.ഐ ശ്രീജിത്തിനെ മണ്ണാർക്കാട്ട് നിയമിച്ചു.

സംഘർഷത്തിന്റെ പേരിൽ മണ്ണാർക്കാട് എസ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അകാരണമായി മർദി​​ച്ചെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉൾപ്പെടെ ആരോപിച്ചിരുന്നു.

ജില്ല സെക്രട്ടറി എസ്.പിയെ പ്രതിഷേധമറിയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് സ്ഥലംമാറ്റം. സംഘർഷത്തിൽ പരിക്കേറ്റ എസ്.ഐയും അഞ്ച് എസ്.എഫ്.ഐ പ്രവർത്തകരും ചികിത്സയിലാണ്. സംഭവത്തിൽ മുപ്പതോളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.

Tags:    
News Summary - A Zone youth fest conflict SI transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.