17കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

അടൂർ: 17കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹനാണ്​ (23) അറസ്റ്റിലായത്.

പെൺകുട്ടി പത്താംക്ലാസ് പഠനശേഷം തുണിക്കടയിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലയളവിൽ ഇയാളുമായി സ്നേഹബന്ധത്തിലായി. അടുത്തിടെ കുട്ടി യുവാവിന്റെ വീട്ടിൽ വന്ന്​ താമസിച്ചതിനെത്തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കമായി. 18 വയസ്സ് തികയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ധാരണയായതനുസരിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.

പിന്നീട് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു. യുവാവിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏനാത്ത് പൊലീസ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. ഇയാളെ വീട്ടിൽനിന്നാണ്​ പിടികൂടിയത്​. കോടതി റിമാൻഡ്​​ ചെയ്തു.

Tags:    
News Summary - A young man who raped a 17-year-old girl and made her pregnant was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.