Posted On
date_range Updated On
date_range കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം, മരംമുറിക്കാനായി റോഡിന് കുറുകെ കെട്ടിയതായിരുന്നു കയർ
തിരുവല്ല : ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദാണ് (32) മരിച്ചത്. ഭാര്യ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മുത്തൂർ കുറ്റപ്പുഴ റോഡിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. മുത്തൂർ ഗവൺമെൻറ് സ്കൂൾ വളപ്പിൽ നിന്നിരുന്ന മരത്തിൻറെ കൊമ്പ് മുറിച്ചു നീക്കുന്നതിനായി റോഡിന് കുറുകെ വലിച്ചു കെട്ടിയിരുന്ന വടം കഴുത്തിൽ കുടുങ്ങിയായിരുന്നു അപകടം. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.