Posted On
date_range Updated On
date_range കൊച്ചി റിഫൈനറിയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
അമ്പലമേട്: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലയ്ക്കാമറ്റം കിഴക്കാഞ്ചേരി പീടികയിൽ ജോസിന്റെ മകൻ ബേസിൽ ജോണാണ് (26) മരിച്ചത്. ബുധനാഴ്ച പുലർച്ച രണ്ടിന് ഐ.ആർ.ഇ.പി സൈറ്റിലായിരുന്നു അപകടം.
യന്ത്രഭാഗത്തിനകത്ത് അകപ്പെടുകയായിരുന്നുവെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. കമ്പനിയുടെ മെഡിക്കൽ സെന്ററിൽ എത്തിച്ച് സി.പി.ആർ നൽകിയശേഷം തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. മാതാവ്: മിനി. സഹോദരങ്ങൾ: ജൂബി, ജുനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.