ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

തലശ്ശേരി: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി തലായി ശിവന്ദനത്തിൽ പുതിയ പുരയിൽ നിധീഷ് (18) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ്. വൈകിട്ടോടെ ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാക്കൂട്ടം -പാറാൽ റോഡിൽ ആച്ചുകുളങ്ങര പഴയ പോസ്റ്റോഫീസിന് സമീപമാണ് അപകടം.

കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ ചെറിയ പുരയിൽ ലാലുവിന്റെ മകൻ യദു ലാലിനാണ് (19) ഗുരുതര പരിക്കേറ്റത്. ഇയാളെ കണ്ണൂർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞയുടൻ എസ്.ഐ പി.സി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

മരിച്ച നിധീഷിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പി.പി. രവീന്ദ്രൻ - നിഷ ദമ്പതികളുടെ മകനാണ് മരിച്ച നിധീഷ്. സഹോദരങ്ങൾ: വിജേഷ്, വിനിഷ. സംസ്കാരം തിങ്കളാഴ്ച.

Tags:    
News Summary - A young man died after being hit by a lorry on his bike in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.