പാലക്കാട് സ്വതന്ത്രനായി മത്സരിക്കുക എന്ന ചെറ്റത്തരം രാഹുൽ മാങ്കൂട്ടത്തിൽ കാണിക്കില്ല -എ. തങ്കപ്പൻ

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ. പാലക്കാട് സ്വതന്ത്രനായി രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കില്ലെന്നാണ് വിശ്വാസമെന്ന് എ. തങ്കപ്പൻ പറഞ്ഞു.

അത്തരമൊരു ചെറ്റത്തരത്തിലേക്ക് രാഹുൽ നീങ്ങുമെന്ന് കരുതുന്നില്ല. പാർട്ടിയുടെ നിയന്ത്രണം ഇല്ലാത്തതിനാൽ മത്സരിക്കുന്നതിനെ കുറിച്ച് പറയാൻ രാഹുലിന് സ്വാതന്ത്ര്യമുണ്ട്. പാലക്കാട് കോൺഗ്രസിന്‍റെ സീറ്റാണെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ എട്ട് സീറ്റുകളിൽ വരെ യു.ഡി.എഫ് വിജയിക്കും. സീറ്റുകളുടെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 20 ശതമാനം വോട്ട് കൂടുതൽ ലഭിക്കും. ഇടത് ഭരണത്തിനും മുഖ്യമന്ത്രിക്കും എതിരെയാണ് വോട്ട് ലഭിക്കുക. പാലക്കാട് ജില്ലയിലെ സ്ഥാനാർഥികളെ കുറിച്ച് അന്തിമ തീരുമാനം വന്നിട്ടില്ലെന്നും എ. തങ്കപ്പൻ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ തീരുമാനം പറയും. പട്ടാമ്പി, കോങ്ങാട് സീറ്റുകൾ വെച്ചുമാറുന്നതിനെ കുറിച്ച് ആരും ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസ് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. യു.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും എ. തങ്കപ്പൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - A Thankappan replay to Rahul Mankoottathil contest again in Palakkad Seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.