പി.ഇ. ഗോവിന്ദൻ നമ്പൂതിരി
തളിപ്പറമ്പ്: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെ 79 വർഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് അപൂർവശിക്ഷ വിധിച്ചത്. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു എൽ.പി സ്കൂൾ അധ്യാപകനായിരുന്ന പെരിങ്ങോം ആലപ്പടമ്പ ചൂരൽ സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. യു.പി സ്കൂൾ വിദ്യാർഥിനികളായ അഞ്ചു കുട്ടികളെ പീഡിപ്പിച്ച കേസിലാണ് നടപടി.
2013 ജൂൺ മുതൽ 2014 ജനുവരിവരെ സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ച് ഗോവിന്ദൻ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതരെ അറിയിക്കാത്തതിന് സ്കൂൾ പ്രധാനാധ്യാപിക, ഹെൽപ് ഡെസ്ക് ചുമതലയുളള അധ്യാപിക എന്നിവരെയും പ്രതിചേർത്തിരുന്നുവെങ്കിലും ഇവരെ വെറുതെവിട്ടു. സംഭവശേഷം ഗോവിന്ദനെ സർവിസിൽനിന്ന് നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.