ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; അസി.പ്രൊഫസർക്ക് സസ്​പെൻഷൻ

കാസർകോട്: ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കുനേരെ ലൈംഗകാതിക്രമണം നടത്തിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അസി. പ്രൊഫസർക്ക് സസ്പെൻഷൻ. ഇംഗ്ലീഷും താരതമ്യ വിഭാഗവും വകുപ്പ് അസി. പ്രൊഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്.

ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപി. നടപടിയുടെ കാലയളവിൽ സർവകലാശാല ആസ്ഥാനം വിട്ട് പോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ നവംബർ13നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ക്ലാസിൽ അശ്ലീല കാര്യങ്ങൾ ഉദാഹരിച്ച് ക്ലാസെടുക്കുന്ന അധ്യാപകനെതിരെ നിരന്തരമായി നിലനിന്നിട്ടുണ്ടായിരുന്ന ആരോപണങ്ങൾ നവംബർ 13 പി.ജി. ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയോട് കാണിച്ച ലൈംഗിക അതിക്രമത്തോടെ പരാതിയിലെത്തുകയായിരുന്നു.

ക്ലാസിൽ ബോധരഹിതയായ വിദ്യാർഥിനിക്കുനേരെ ലൈംഗിക താൽപര്യം വച്ച് പെരുമാറിയെന്നാണ് പരാതിയിലുള്ളത്. സർവകലാശാലക്ക് അകത്തുള്ള ആശുപത്രിയിൽ ആരോപണ വിധേയൻ തന്നെ വിദ്യാർഥിനിയെ എത്തിക്കുകയും അവിടെ പെൺകുട്ടിയോട് സഭ്യേതരമായ നിലയിൽ പെരുമാറിയ അധ്യാപകനെ ആശുപത്രിയിലെ ഡോക്ടർ പറുത്താക്കുകയുമായിരുന്നു. തുടർന്ന് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പെൺകുട്ടിയും സഹപാഠികളും വൈസ് ചാനസലർക്ക് പരാതി നൽകിയപ്പോൾ പരാതി പൂഴ്ത്തിവെക്കാനും പിൻവലിപ്പിക്കാനും ശ്രമം നടന്നു.


Tags:    
News Summary - A student who fell unconscious in class was sexually assaulted; Suspension of Asst.Professor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.