വയനാട് വെള്ളമുണ്ടയില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചു

വെള്ളമുണ്ട: വയനാട് വെള്ളമുണ്ട കണ്ടത്തുവയലില്‍ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറ്റ്യാടി കക്കട്ടില്‍ കൈവേരി സ്വദേശികളായ ഹരിശങ്കര്‍ (18), കാര്‍ത്തിക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും വയനാട് സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കക്കട്ടിൽ എസ്.എന്‍ കോളജിലെ വിദ്യാർഥികളാണ്. വയനാട് സന്ദര്‍ശിക്കാൻ സംഘം എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

Tags:    
News Summary - A scooter and a mini lorry collided at Wayanad Vellamunda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.