ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

ഇടുക്കി: ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ്​ ദാരുണ സംഭവം. ഏഴുമാസം പ്രായമായ മകനെ​ കൊലപ്പെടുത്തിയ ശേഷമാണ്​ തോപ്രാംകുടി സ്കൂൾ സിറ്റി സ്വദേശിനി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (37) ജീവനൊടുക്കിയത്​​.

പുലർച്ചെ  ഗുരുതരാവസ്ഥയിൽ കണ്ട ഇരുവരെയും ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരിച്ച യുവതിയുടെ ഭർത്താവ് അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടർന്ന് യുവതി മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മുരിക്കാശ്ശേരി പൊലീസ്​ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.  ഇരുവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags:    
News Summary - A mother committed suicide by killing her seven-month-old baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.