തൃശൂരിൽ വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു

തൃശൂർ: ചാലക്കുടിയിൽ വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. കുറ്റിച്ചിറയിൽ സ്വദേശി ഷാജു (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം.

പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഉടനെ ഷാജുവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - A middle-aged man died after being attack by a domestic buffalo in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.