വാരിയംകുന്നന് മാത്രമല്ല മലബാറിലെ ധീര ദേശാഭിമാനികൾക്കൊക്കെ സ്മാരകം പണിയും -നജീബ് കാന്തപുരം

വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പേരിൽ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാൻ ഇനിയും ഒരുപാട്‌ സ്മാരകങ്ങൾ ഉയരുമെന്ന് പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം. മലപ്പുറത്ത് വാരിയംകുന്നന് സ്മാരകം പണിതാൽ ലോകത്തുള്ള ഹിന്ദുക്കളെല്ലാം അത് പൊളിക്കാൻ രംഗ​​ത്തെത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങൻമാർക്കെതിരെയും ശശികല രൂക്ഷ പ്രതികരണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി നജീബ് കാന്തപുരം എത്തിയത്. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പിൽനിന്ന്:

വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പേരിൽ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാൻ ഇനിയും ഒരുപാട്‌ സ്മാരകങ്ങൾ ഉയരും. അതിലൊന്ന് എന്റെ മണ്ഡലത്തിൽ തന്നെ പണിയും.

വാഗൺ കൂട്ടക്കൊലയിൽ കൊലചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ളത്‌ പെരിന്തൽമണ്ണയിലെ കുരുവമ്പലത്താണ്‌. ആ മണ്ണിൽ അവരുടെ ഓർമ്മകൾ മായാതെ സൂക്ഷിക്കാൻ ഒരു ചരിത്ര മ്യൂസിയം അടുത്ത വർഷത്തെ എം.എൽ.എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌.

ഇത്‌ ഇപ്പോഴുണ്ടായ തീരുമാനമല്ല. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പെരിന്തൽമണ്ണയിൽ പൊതുജനങ്ങൾക്ക്‌ മുമ്പിൽ പ്രഖ്യാപിച്ചതാണ്‌. ഒന്ന് ഓർമ്മിപ്പിച്ചു എന്നേ ഉള്ളൂ..

Tags:    
News Summary - A memorial will be built not only for Variyam Kunnan but also for the brave patriots of Malabar - Najeeb Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.