Posted On
date_range Updated On
date_range കോട്ടയം ഈരാറ്റുപേട്ടയിൽ ഫർണീച്ചർ ഗോഡൗണിൽ വൻ തീപിടിത്തം
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഫർണീച്ചർ ഗോഡൗണിൽ വൻ തീപിടിത്തം. പുലർച്ചെ രണ്ട് മണിക്കുണ്ടായ തീപിടിത്തം രാവിലെ ആറു മണിയോടെയാണ് അഗ്നിശമന സേന നിയന്ത്രണവിധേയമാക്കിയത്. ഗോഡൗൺ പൂർണമായി കത്തിനശിച്ചു.
ഗോഡൗണിന് മുമ്പിൽ നിർത്തിയിട്ടിരുന്ന പിക്അപ്പ് വാനിനും തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അഗ്നിശമന സേനയുടെ ഈരാറ്റുപേട്ടയിലെ രണ്ട് യൂനിറ്റും കാഞ്ഞിരപ്പള്ളിയിലെ ഒരു യൂനിറ്റുമാണ് സ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.