ഭൂമി കൈയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തി

കൽപറ്റ: നിയമവിരുദ്ധ ഭൂമി കൈയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. പാർട്ടി ജനറൽ സെക്രട്ടറി പി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നിയമ വിരുദ്ധ തോട്ടങ്ങളെല്ലാം നിയമ നിർമാണത്തിലൂടെ തിരിച്ചുപിടിച്ചെടുക്കണമെന്ന് 2016 ജൂൺ ആറിന് ന് പിണറായി സർക്കാരിന് എം.ജി. രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭൂമാഫിയക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയാണ് കേരള സർക്കാർ.

ഭൂമാഫിയയുടെ നിയമവിരുദ്ധ ഭൂമി കൈയേറ്റം തടയുക, സർക്കാരിൽ നിക്ഷിപ്തമാകേണ്ട തോട്ടഭൂമി തരം മാറ്റി കൈയടക്കാനുള്ള നീക്കത്തെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ അധ്യക്ഷത വഹിച്ചു.

ജില്ല സെക്രട്ടറി കെ.വി. പ്രകാശ്, കൽപറ്റ ഏരിയ സെക്രട്ടറി എം.കെ. ഷിബു, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, എയർവൊ കേന്ദ്ര കമ്മിറ്റി അംഗം എ.എം. സ്മിത, ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.സി. സുബ്രഹ്മണ്യൻ, കൾച്ചറൽ ഫോറം സെക്രട്ടറി വേണുഗോപാലൻ കുനിയിൽ, പത്രപ്രവർത്തകൻ എൻ. പത്മനാഭൻ, ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എ.എം. അഖിൽ കുമാർ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.ശിവരാമൻ, ലെനിന കാവുംവട്ടം തുടങ്ങിയവർ സംസാരിച്ചു. നിയമവിരുദ്ധ ഭൂമി കൈമാറ്റം റദ്ദ് ചെയ്യണമെന്ന് വൈത്തിരി തഹസിൽദാർക്ക് നിവേദനം നൽകി.


Tags:    
News Summary - A march was held demanding to stop the land grabbing of people including Bobby Chemmannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.