സിമന്‍റ് കയറ്റിയ ലോറി മറിഞ്ഞ് മണ്ണാർക്കാട് സ്വദേശി മരിച്ചു

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി പരപ്പച്ചാലിൽ സിമന്‍റ് കയറ്റി വരികയായിരുന്ന ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ മണ്ണാർക്കാട് കൊറ്റിയോട് താമസിക്കുന്ന കിഴക്കേപറമ്പിൽ ഹബീബ് (50) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് കൊറ്റിയോട് സ്വദേശി റഹീമിന് (30) പരിക്കേറ്റു. മരിച്ച ഹബീബ് ലോറിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. അഗ്നിസുരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - A Mannarkkad resident died when a lorry overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.