ട്രെയിനില്‍ സഹയാത്രികരോട് മതസ്പര്‍ധയോടെ സംസാരിച്ചയാൾ അറസ്റ്റില്‍

തൃശൂര്‍: വന്ദേഭാരത് ട്രെയിനില്‍ സഹയാത്രക്കാരോട് മതസ്പര്‍ധയോടെ സംസാരിച്ച ആളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പൗരത്വമുള്ള കോട്ടയം സ്വദേശി ആനന്ദ് മാത്യുവാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്.

കണ്ണൂരിലേക്ക് പോവുകയായിരുന്ന ദമ്പതികള്‍ക്കു നേരെയാണ് വിദ്വേഷമുണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ചത്. ട്രെയിന്‍ തൃശൂരില്‍ നിര്‍ത്തിയപ്പോള്‍ ദമ്പതികള്‍ അറിയിച്ചതുപ്രകാരം പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    
News Summary - A man who spoke religiously to his fellow passengers on the train was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.