ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം: ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു. തുമ്പ ആറാട്ടുവഴി സ്വദേശി ഗബ്രിയേൽ പെരേരയാണ് ജോർദാൻ സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചത്.

ജോർദാനിലേക്ക് സന്ദർശന വിസയിൽ പോയതായിരുന്നു ഗബ്രിയേൽ പെരേര. എംബസി അധികൃതർ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

അതേസമയം, ഗബ്രിയേൽ പെരേരക്കൊപ്പം ഉണ്ടായിരുന്ന എഡിസനും വെടിയേറ്റിരുന്നു. എന്നാൽ, എഡിസൻ നാട്ടിൽ തിരിച്ചെത്തി.

Tags:    
News Summary - A Malayali who tried to enter Israel through Jordan was shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.