അമേരിക്കയിൽ മലയാളി വിദ്യാർഥി വെടിയേറ്റ്​ മരിച്ചു

ഏറ്റുമാനൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സണാണ്​ (17) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ 3.30 ഓടെ സണ്ണിയാണ് കൈപ്പുഴയിലുള്ള സഹോദരിയെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ചത്.

ജാക്സന്‍റെ മാതാവ്​ റാണി അവിടെ നഴ്സായി ജോലി ചെയ്യുകയാണ്. 92ലാണ് സണ്ണി അങ്ങോട്ടു പോയത്. അവിടെ കുടുംബസമേതം താമസിച്ചു വരികയാണ്. സഹോദരങ്ങൾ: ജ്യോതി, ജോഷ്വാ, ജാസ്മിൻ. 

Tags:    
News Summary - A Malayali student was shot dead in America California

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT