തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് പ്രവര്‍ത്തിക്കാൻ രാഷ്ട്രഭക്തിമാത്രം മതിയെങ്കില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ബലിദാനം ചെയ്യാനുള്ള ശക്തിയും കൂടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമത്തിന്റെ ഉദ്ഘാടനം കഴക്കൂട്ടത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ല. രാജ്യത്ത് പതിയെ കോൺഗ്രസ് അപ്രത്യക്ഷമാവുകയാണ്. ലോകത്ത് നിന്ന് കമ്യൂണിസവും തുടച്ചുനീക്കപ്പെടുന്നു. ഭാരതത്തില്‍ ഭാവി ബി.ജെ.പിക്ക് മാത്രമാണ്. ഒന്നാം മോദി സര്‍ക്കാറിന് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പട്ടികജാതി വിഭാഗത്തിൽപെട്ട രാംനാഥ് കോവിന്ദിനെയാണ് പ്രഥമപൗരനാക്കിയത്. രണ്ടാമത് തെരഞ്ഞെടുത്തത് ആദിവാസി വിഭാഗത്തിലെ വനിത ദ്രൗപതി മുര്‍മുവിനെയാണ്. കോണ്‍ഗ്രസ് 60 വര്‍ഷവും പിന്തുണച്ചും ഭരണത്തിന്റെ ഭാഗമായും ഇടതുപക്ഷം എട്ടുവര്‍ഷവും രാജ്യം ഭരിച്ചു. ഇവരാരും ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഭരണത്തിൽ രാജ്യത്തിനുള്ളിലെ ഭീകരവാദപ്രവര്‍ത്തനത്തിന് ഒന്നും ചെയ്തില്ല. എന്നാല്‍, പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ കൃത്യമായ മറുപടി നല്കി. 370ാം വകുപ്പ് എടുത്തുകളഞ്ഞ് കശ്മീരിനെ ഭാരതത്തിന്റെ ഭാഗമാക്കി. ഉൽപാദന രംഗത്ത് സ്വായം പര്യാപ്തത കൈവരിച്ച് ഭാരതം സാമ്പത്തിക രംഗത്ത് പടിപടിയായുള്ള വളര്‍ച്ച കൈവരിക്കുകയാണ്. കേരളവും മോദിജിയുടെ യാത്രക്ക് ഒപ്പം ചേരണമെന്നും അമിത്ഷാ പറഞ്ഞു. മലയാളികള്‍ക്ക് ഓണാശംസകളും അദ്ദേഹം നേര്‍ന്നു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.