തിരുവനന്തപുരം: ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളിലെ ആളുകളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കി വില്ലേജ് ഓഫിസര്‍, പൊലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവരെയും ജില്ല ദുരന്ത നിവാരണ അതോറിറ്റികളെയും ഏല്‍പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു.
കാലവര്‍ഷ മുന്നൊരുക്ക യോഗത്തിലാണ് അദ്ദേഹം ഈ നിർദേശം നല്‍കിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, കലക്ടര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് കാലവര്‍ഷ മുന്നൊരുക്ക യോഗം നടത്തിയത്.
മുഖ്യമന്ത്രി നൽകിയ നിർദേശങ്ങൾ
- കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കണം
- ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം
- മേയ് 19 മുതൽ 25 വരെ താരതമ്യേനെ കുറവ് മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അത് പ്രയോജനപ്പെടുത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കണം
- എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്ക യോഗം ചേരണം.
- പുഴകളിലെ മണലും എക്കലും നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത ഇടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അവ പൂര്‍ത്തീകരിക്കണം
- മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം.
- സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ആവശ്യാനുസരണം അവ ഉപയോഗിക്കണം. പ്രത്യേക അടയാളങ്ങളോടെ സന്നദ്ധ പ്രവര്‍ത്തനത്തിന് വരാന്‍ അനുവദിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.