ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ല; പിന്തുണച്ച്​ സി.പി.എമ്മും

തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ലെന്ന്​ സൂചന. തൽക്കാലത്തേക്ക്​ രാജി വേണ്ടെന്ന്​ ​സി.പി.എം നിലപാടെടുത്തു. മന്ത്രിയുടെ ഇടപെടലിൽ അസ്വാഭാവികതയില്ലെന്നാണ്​ സി.പി.എം വിലയിരുത്തൽ. ഇക്കാര്യത്തിൽ പൊലീസും എൻ.സി.പിയും നടത്തുന്ന അന്വേഷണം തുടര​ട്ടെയെന്നും പാർട്ടി വ്യക്​തമാക്കി. ഇതുസംബന്ധിച്ച സി.പി.എമ്മിന്‍റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വ്യക്​തമാക്കിയിട്ടില്ല.

അതേസമയം, മുഖ്യമന്ത്രിയും ശശീന്ദ്രനെ പിന്തുണക്കുന്നുണ്ടെന്നാണ്​ വിവരം. ബുധനാഴ്ച രാവിലെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി ക്ലിഫ്​ ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച.

ശശീന്ദ്രന്​ പിന്തുണയുമായി എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും രംഗത്ത്​ വന്നിരുന്നു. പാർട്ടി പ്രശ്​നം തീർക്കാനാണ്​ ശശീന്ദ്രൻ പെൺകുട്ടിയുടെ അച്​ഛനെ വിളിച്ചതെന്നാണ്​ പി.സി.ചാക്കോയുടെ വിശദീകരണം.

Tags:    
News Summary - A. K. Saseendran will not resign; Supported by the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.