വോട്ട് ലഭിച്ചില്ലെങ്കിൽ ദേശീയ പാർട്ടി അല്ലാതാകും; പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും -ഇടതുപാർട്ടികൾക്ക് മുന്നറിയിപ്പുമായി എ.കെ. ബാലൻ

തിരുവനന്തപുരം: ഇടതു പാർട്ടികൾക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ. നി​ശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ ഇടതു പാർട്ടികൾക്ക് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമാകും. അപ്പോൾ തെരഞ്ഞെടുപ്പ് ചിഹ്നവും നഷ്ടമാകും. പാർട്ടി ചിഹ്നം നഷ്ടമായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്നും എ.കെ. ബാലൻ മുന്നറിയിപ്പ് നൽകി. സൈക്കിൾ പോലുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ചിട്ടുണ്ട്. ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എ.കെ. ബാലൻ പറഞ്ഞു. 

പ്രതിപക്ഷം പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയെന്ന് പറഞ്ഞ ബാലൻ ചതിയൻമാരുടെ പാർട്ടിയാണ് കോൺഗ്രസെന്നും ആരോപിച്ചു. പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കോൺഗ്രസ് എന്ന് പറയാൻ എന്ത് ധാർമികതയാണ് ഉള്ളത്. പാർട്ടിയുടെ മയ്യത്ത് ആയിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്ന് എ.കെ. ബാലൻ പറഞ്ഞു.

കോഴിക്കോട് നടന്ന കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ ശിൽപശാലയിലായിരുന്നു ബാലന്റെ പ്രതികരണം. 

Tags:    
News Summary - A K Balan warns the left parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.