പാവംകുളങ്ങര റോഡ് പിണ്ണാക്ക് മുക്കിൽ വീടിനു തീപിടിച്ചു

തൃപ്പൂണിത്തുറ: പാവംകുളങ്ങര റോഡ് പിണ്ണാക്ക് മുക്കിൽ വീടിനു തീപിടിച്ചു. തൈപ്പറമ്പിൽ കൃഷ്ണകുമറിന്റെ വീടിനാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രി എട്ടിനനുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. വീട്ടിൽ ഐസ്ക്രീം ബോക്‌സിന്റെ റിപ്പയറിങ് ജോലികൾ നടക്കുന്നതിന്റെ ഭാഗമായി സൂക്ഷിച്ചിരുന്ന തെർമോകോളിനാണ് ആദ്യം തീപിടിച്ചത് എന്നു സമീപവാസികൾ പറഞ്ഞു.

ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. തൃപ്പൂണിത്തുറ, മുളന്തുരുത്തി, ഗാന്ധിനഗർ എന്നിവടങ്ങളിൽ നിന്ന് അഗ്നിശമന സേനകൾ എത്തി നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ മൂന്ന് മണിക്കൂറുകൾ എടുത്താണ് തീ അണച്ചത്. 

Tags:    
News Summary - A house caught fire at Pinnak mukk on Pavamkulangara Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.