ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ എടത്വാ തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടിൽ ബൈജു (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്.

മല കയറുമ്പോൾ നീലിമല വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു സംസ്കാരം പിന്നീട്. ഭാര്യ : ശ്രീജ, മക്കൾ: ദേവിക, മാളവിക. 

Tags:    
News Summary - A devotee who went to visit Sabarimala collapsed and died while climbing the mountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.