പ്രതി ഷാഫി
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന. സൈബർ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് ഇത് പരിശോധിക്കുന്നത്. ഈ അക്കൗണ്ടിൽനിന്ന് പലരുമായി ചാറ്റ് ചെയ്തതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത് ആരൊക്കെയാണെന്ന് കണ്ടെത്താനാണ് ശ്രമം. ഷാഫി മറ്റൊരു കേസിൽ ജയിലിലായിരുന്ന സമയത്ത് അക്കൗണ്ട് സജീവമായിരുന്നുവെന്ന വിവരമുണ്ട്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി രണ്ടാം പ്രതി ഭഗവൽസിങ്ങുമായി ചാറ്റ് ചെയ്താണ് ഷാഫി അടുപ്പമുണ്ടാക്കിയത്. ഇതിനായി ഉപയോഗിച്ച ഫോൺ ഷാഫിയുടെ ഭാര്യയുടേതാണെന്നാണ് വിവരം. വീട്ടിൽവെച്ച് വഴക്കുണ്ടായതിനിടെ ഷാഫി ഫോൺ നശിപ്പിച്ചെന്നാണ് ഭാര്യയുടെ മൊഴി. ഇത് പിന്നീട് കോർപറേഷൻ മാലിന്യനിക്ഷേപത്തിൽ ഉപേക്ഷിച്ചെന്നും അവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.