Posted On
date_range Updated On
date_range നിലക്കൽ ദേവസ്വം ബോർഡിന്റെ പെട്രോൾ പമ്പ് പരിസരത്ത് പുലിയിറങ്ങി
ശബരിമല: നിലക്കൽ ദേവസ്വം ബോർഡിന്റെ പെട്രോൾ പമ്പ് പരിസരത്ത് പുലിയിറങ്ങി. പമ്പിലെ സി.സി.ടി.വി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വ്യാഴാഴ്ച വൈകീട്ടാണ് പുലി പമ്പ് പരിസരത്ത് എത്തിയതായ ദൃശ്യങ്ങൾ ലഭിച്ചത്. ദിവസവും രാവിലെ മുതൽ വൈകീട്ട് വരെയാണ് പമ്പ് പ്രവർത്തിക്കുന്നത്.
രാത്രി സമയങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പമ്പിന് സമീപം എത്താറുള്ളതിനാൽ, എല്ലാ ദിവസവും രാവിലെ എത്തുമ്പോൾ ജീവനക്കാർ ആദ്യം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാറുണ്ട്. വെള്ളിയാഴ്ച രാവിലെ പമ്പിലെത്തിയ ദേവസ്വം ജീവനക്കാർ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പമ്പ് പരിസരത്തുകൂടി പുലി നടന്നുപോകുന്നതും ഇവിടെ കിടക്കുന്നതും ദൃശ്യങ്ങളിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.