ആലപ്പുഴ: ജാതി സെൻസസ് എടുക്കണമെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇലക്ഷൻ സ്റ്റണ്ടാകരുതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി തിരിച്ച് ജനസംഖ്യാനുപാതികമായി പിന്നാക്കവിഭാഗങ്ങളുടെ അധികാരത്തിലുള്ള പങ്കാളിത്തമാണ് വേണ്ടത്.
കണക്കുകളെടുത്ത് അത് കവറിൽ അടച്ചുവെക്കരുത്. അഞ്ച് സംസ്ഥാനങ്ങളിലും ലോക്സഭയിലും തെരഞ്ഞെടുപ്പ് വരാനിരിക്കെ ജാതിസെൻസസ് എടുക്കണമെന്ന് പറയുന്നത് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ അടവുനയമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.