കരുളായി ക്യാമ്പിനിടെ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിദ്യാർഥിനികളുടെ മുങ്ങി മരണത്തില്‍ ക്യാമ്പിലുണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച വന്നു എന്ന കണ്ടെത്തലിലാണ് പൊലീസ്. അതിനാലാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസെറയും പ്രതികളാക്കിയാണ് കേസെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുർഷിന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. ഈ സംഭവത്തിൽ  കരുളായി ക്യാമ്പിനിടെ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു304 എ വകുപ്പ് പ്രകാരമാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്തത്. തിരൂർ കൽപ്പകഞ്ചേരി എം.എസ്.എം സ്കൂളിലെ വിദ്യാർഥിനികളാണ് മുങ്ങി മരിച്ചത്.

Tags:    
News Summary - A case has been registered by the police in the incident of drowning of female students during the Karulai camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.