Posted On
date_range Updated On
date_range തിരുവല്ല കാവുംഭാഗത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം
തിരുവല്ല: കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലെ നെടുമ്പള്ളി പടിയിൽ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
കാവുംഭാഗത്ത് നിന്നും വന്ന ബസും എതിർദിശയിലെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് തിരുവല്ല പൊലീസിന്‍റെ മേൽനോട്ടത്തിൽ പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.