Posted On
date_range Updated On
date_range അടിമാലിയില്‍ പീഡനത്തിനിരയായ പതിനഞ്ചുകാരിയെ കാണാതായി
ഇടുക്കി: അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ചാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സംഭവം. തൊടുപുഴ പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
ഷെല്‍ട്ടര്‍ ഹോമിലെ സുരക്ഷാ ജീവനക്കാർക്കൊപ്പമായിരുന്നു പെൺകുട്ടി പരീക്ഷക്ക് പോയത്. കാണാതായതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലത്തെ തിരച്ചിലിൽ പെൺകുട്ടിയുടെ വിവരമൊന്നും ലഭിച്ചില്ല. ഇന്നും തിരച്ചിൽ തുടരുകയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബാക്കി മൂന്ന് പേര്‍ റിമാന്‍ഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.