തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടർന്ന് തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ ഏറെക്കുറെ പൂട്ടി. ശേഷിക്കുന്ന 410 എണ്ണത്തിൽ 98,301 പേരാണുള്ളതെന്ന് ഒൗദ്യോഗിക കണക്ക്.
പല ക്യാമ്പുകളും പിരിച്ചുവിടുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തിരിച്ചുപോകുന്നവരിൽ പലർക്കും സൗകര്യമൊരുക്കിയിട്ടില്ല. ചില ക്യാമ്പുകൾ പരിച്ചുവിട്ട് സൗകര്യമില്ലാത്തിടത്തേക്ക് മാറ്റുന്നതായും പരാതിയുണ്ട്.
അതിനിടെ പ്രളയമേഖലയിൽ സർക്കാർ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം പുരോഗമിക്കുകയാണ്. ബുധനാഴ്ച രാത്രി ഏഴ് വരെയുള്ള കണക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 723.25 കോടി രൂപ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.