തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും തെരഞ്ഞെടുപ്പ് കണക്ക് സമർപ്പിക്കാതിരിക്കുകയും ചെയ്ത 9202 സ്ഥാനാർഥികളെ അയോഗ്യരാക്കാൻ നടപടി. ഇവരുടെ പ്രാഥമിക പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ (www.sec.kerala.gov.in) പ്രസിദ്ധീകരിച്ചു. പരിധിയിൽ കൂടുതൽ ചെലവിട്ടവരും ഇക്കൂട്ടത്തിലുണ്ട്.
പത്ത് ദിവസത്തിനകം കണക്ക് സമർപ്പിക്കാൻ അന്തിമ അവസരം നൽകി. ചെലവ് കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ അഞ്ച് വർഷത്തേക്ക് അയോഗ്യത കൽപിക്കുമെന്ന് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലേക്ക് മത്സരിച്ച 7461 സ്ഥാനാർഥികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോർപറേഷനുകളിലെ 1297 മുനിസിപ്പാലിറ്റികളിലേക്കും മത്സരിച്ച 444 പേരും ഉൾപ്പെടുന്നു.മുനിസിപ്പൽ ആക്ടിെൻറ 141,142 വകുപ്പുകൾ പ്രകാരം സ്ഥാനാർഥികൾ കണക്ക് നൽകണം. നൽകിയില്ലെങ്കിൽ നിയമത്തിെൻറ 89-ാം വകുപ്പ് പ്രകാരം അയോഗ്യരാക്കാം.
തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തവണ മത്സരിച്ച 191 പേർ കണക്ക് നൽകിയിട്ടില്ല.സ്ഥാനാർ7ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ജില്ല പഞ്ചായത്തിലും കോർപറേഷനിലും 1,50,000 രൂപ, ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപ, ഗ്രാമപഞ്ചായത്തിൽ 25,000 രൂപ എന്നിങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.