പത്തനംതിട്ട: കോഴഞ്ചേരിയിൽ കിണറ്റിൽ വീണ വയോധികയെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ തെക്കമല ട്രയഫന്റ് ജംക്‌ഷനു സമീപമുളള നടുവിലേതിൽ ഗൗരി (92) ആണ് കിണറ്റിൽ വീണത്. കനത്ത ചൂടു മൂലം ഈ പ്രദേശത്തെ കിണറുകളിൽ ജലക്ഷാമമുണ്ടായിരുന്നു.
വീട്ടിലെ കിണറ്റിൽ വെള്ളം കുറഞ്ഞോയെന്നു നോക്കാനായി കസേരയിട്ട് കിണറിന്റെ കെട്ടിനു മുകളിലൂടെ നോക്കവേ കാൽ തെറ്റി മുപ്പതടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. ഇതു കണ്ടുനിന്ന അയൽവാസി ശിവൻകുട്ടി ഉടൻ പഞ്ചായത്തംഗം സോണി കൊച്ചുതുണ്ടിയിലിനെ വിവരമറിയിച്ചു. സോണി വിവരം അറിയച്ചതിനെ തുടർന്ന് ആറന്മുള പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ കിണറ്റിലിറങ്ങി ഗൗരിയെ കസേരയിൽ ഇരുത്തി.
ഇതിനുശേഷം വടം എത്തിച്ചു കസേരയിൽ കെട്ടി സുരക്ഷിതമായി പുറത്തെത്തിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച ഗൗരിയെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.