ആലുവ: വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബിന്‍റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ നീന്തൽ പരിശീലനത്തിലൂടെ 91 കുരുന്നുകൾ പെരിയാർ നീന്തി കടന്നു. മുഖ്യ പരിശീലകൻ സജി വാളശ്ശേരിയുടെയും സഹപ്രവർത്തകരുടെയും ശിക്ഷ്യണത്തിൽ രണ്ടു മാസത്തെ പരിശീലനത്തിനൊടുവിലാണു പെരിയാർ നീന്തിയത്.
ഭൂതത്താൻ കെട്ട് ഡാം തുറന്ന് വിട്ടതിനെ തുടർന്നുള്ള ജില്ല കലക്ടറുടെ കടുത്ത ജാഗ്രത നിർദേശം മൂലം മണപ്പുറം കടവ് മുതൽ ശിവക്ഷേത്ര കടവ് വരെയുള്ള 300 മീറ്ററാണു നീന്തിയത്. 465 കുട്ടികളാണു ഇത്തവണ പരിശീലനത്തിനായി എത്തിയത്. എന്നാൽ ഇവരിൽ 91 പേരാണൂ പെരിയാർ നീന്തി കടന്നത്. കുട്ടികളുടെ വിഭാഗത്തിൽ കിഴക്കേ കടുങ്ങല്ലൂർ പച്ചേരി വിട്ടീൽ നിബിൻ - ദിവ്യ ദമ്പതികളുടെ മകൾ ആറു വയസുകാരി നിയ റോസാണു പ്രായ കുറഞ്ഞ കുട്ടി.
ജനുവരിയിൽ മുതൽ രണ്ടര മാസക്കാലം മുതിർന്നവർക്കും പരിശീലനം നൽ കിയിരുന്നു. ഈ വിഭാഗത്തിൽ 190 പേർ എത്തിയെങ്കിലും 63 പേരാണു പെരിയാർ നീന്തി കടന്നു കൊണ്ട് പരിശീലനം പൂർത്തിയാക്കിയത്. ആലുവ പവ്വർ ഹൗസിനു സമീപം തോട്ടക്കര വീട്ടിൽ റിട്ട. ബാങ്ക് മനോജരായ അറുപതി നാലുകാരാൻ ടി.വി. സണ്ണിയാണു പരീശിലനം പൂർത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. സിനിമ താരം ടിനി ടോമിനെ നീന്തൽ പരിശീലനം നല്കി പെരിയാർ കുറുകെ നീന്തിച്ചു കൊണ്ടാണു ഇത്തവണത്തെ പരിശീലനത്തിനു തുടക്കം കുറിച്ചത്.
നഗരസഭ കൗൺസിലർ എ.സി സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രാഹം ക്ഷേത്ര കടവിൽ കുട്ടികളെ സ്വീകരിക്കുകയും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. കൗൺസിലർ മാരായ എം.ടി. ജേക്കബ്, ലീന ജോർജ്ജ്, കെ. ജയകുമാർ, സെബി വി. ബാസ്റ്റിൻ എന്നിവർ പങ്കെടുത്തു. വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബിന്‍റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ പെരിയാർ നീന്തി കടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.