കോഴിക്കോട് : പട്ടികജാതി-വർഗ വകുപ്പ് സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷന് കൈമാറിയത് 858 കോടി. 2021-22 വർഷത്തിൽ 278 കോടി പട്ടിജാതി വകുപ്പിന്റെയും 140 കോടി പട്ടികവർഗ വകുപ്പിന്റെയും വിഹതമായി ലൈഫ് മിഷന് കൈമാറി. 2022-23 സാമ്പത്തികവർഷത്തിൽ ഈ ഇനത്തിൽ 300 കോടി പാട്ടിജാതി വകുപ്പും 140 കോടി പട്ടികവർഗവകുപ്പും വകയിരുത്തി.
നിലവിൽ എസ്.സി-എസ്.ടി വിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്ക് ഭവനനിർമാണ ധനസഹായം അനുവദിക്കുന്നത് മിഷൻ ലൈഫ് വഴിയാണ്. മിഷൻ തയാറാക്കുന്ന ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ കുടുംബങ്ങൾക്ക് ഭവനനിർമാണ ആനുകൂല്യം മിഷനിലൂടെ നൽകും.
വിവധ സർക്കാർ വകുപ്പുകളിൽനിന്ന് അനുവദിച്ച ഭവനനിർമാണ ധനസഹായ തുക പൂർണമായും കൈപ്പറ്റിയിട്ടും നിർമാണം പൂർത്തിയാകാത്തവരും നിർദിഷ്ട രീതിയിലുള്ള മേൽക്കൂര നിർമിക്കാത്തത് കാരണം അവസാന ഗഡു ലാഭിക്കാത്തവരും സ്വന്തമായി ഭവന നിർമാണം ആരംഭിച്ചശേഷം നിർമാണം പൂർത്തിയാക്കാത്ത കടുംബങ്ങൾക്കും പരമാവധി ഒരു ലക്ഷം വരെ പ്രത്യേക ധനസഹായം നൽകും. ഭവന പൂർത്തീകരണ പദ്ധതി എന്നപ്രിലാണ് അത് നൽകുന്നത്.
ലൈഫ് മിഷന് പുറമേ ആദിവാസി പുനരധിവാസ മിഷൻ വഴിയും പട്ടികവർഗ വിഭാഗങ്ങൾക്ക് വീടും ഭൂമിയും അനുവദിക്കുന്നു. പട്ടികവർഗ വിഭാഗക്കാരുടെ കേടുപാടുകൾ സംഭവിച്ച വീടുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 1.50 രൂപവരെ വകുപ്പ് അനുവദിക്കുന്നുണ്ട്. ലൈഫ് മിഷൻ മാനദണ്ഡങ്ങളിൽ പട്ടികജാതിക്കാർക്ക് പ്രത്യേക പരിഗണന നൽകിയാണ് ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്നത്.
ഭൂരഹിതരായ പട്ടിജാതിക്കാർക്ക് ഭവനനിർമാണത്തിനായി ഭൂമി വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തിൽ 3.75 ലക്ഷവും മുൻസിപാലിറ്റിയൽ 4.50 ലക്ഷവും കോർപ്പറേഷനിൽ ആറ് ലക്ഷവും അനുവദിക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നു. 2022-23 സാമ്പത്തികവർഷം 4500 പേർക്ക് 180 കോടി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.