കോഴിക്കോട് : സംസ്ഥാനത്തെ റവന്യൂ ഭൂമി 856 ഏക്കർ അന്യാധീനപ്പെട്ടുവെന്ന് റിപ്പോർട്ട്. അന്യാധീനപ്പെട്ട ഭൂമിയെ സംബന്ധിച്ച ജില്ലാടിസ്ഥാനത്തിൽ വിവരം കലക്ടർമാർ നൽകിയ റിപ്പോർട്ടുകളിലെ കണക്കാണിത്. അതിൽ 158 ഏക്കർ തിരിച്ചുപിടിക്കാൻ കഴിഞ്ഞത്.
ഏറ്റവുമധികം സർക്കാർ ഭൂമി കൈയേറിയത് തിരുവനന്തപുരത്താണ്. 303 സർക്കാർ ഭൂമിയാണ് ജില്ലയിൽ കൈയേറിയത്. അതിൽ അഞ്ച് ഏക്കർ മാത്രമാണ് ഇതുവരെ തിരിച്ചു പിടിക്കാനായത്. ഇടുക്കിയിൽ 145 ഏക്കർ ,സർക്കാർ ഭൂമി കൈയേറി. അതിൽ 79 ഏക്കർ തിരിച്ചുപിടിക്കനായി. കലക്ടർമാർ നൽകിയ കണക്ക് പ്രകാരം കോട്ടയം, കണ്ണൂർ ജില്ലകളിൽ കൈയേറ്റ ഭൂമി ഒരു സെ ന്റ് പോലും തിരിച്ചുപടിച്ചിട്ടില്ല.
സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം കണ്ടെത്തുന്നതിനും സമയബന്ധിതമായി ഒഴിപ്പിക്കുന്നതിനു 2018 സെപ്തംബർ 10നാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം 1957 ഉം 1958 ലെ അനുബന്ധചട്ടത്തിലെയും 2009 ലെ ഭൂസംരക്ഷണ ഭേദഗതി നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരമാണ് നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ഉത്തരവ്.
കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ വേഗതിയിലാക്കുന്നതിനായി ജില്ല തലത്തിലും താലൂക്ക് തലത്തിലും മോണിറ്ററിങ് സെൽ പീകരിച്ചിരുന്നു. ഈ ടീം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു താലൂക്ക് സർവേയറുടെ സഹായത്തോടെ പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ സ്ഥലപരിശോധനകൾ നടത്തി കൈയേറ്റം തടയുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നായിരുന്നു നിർദേശം. കൈയേറ്റം കണ്ടെത്തുന്ന പക്ഷം അത്തരം സമയബന്ധിതമായി തന്നെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകി.
കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിലാക്കുന്നതിലേക്കായി ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ജോയിന്റ് കമീഷണർ, അസിസ്റ്റന്റ് കമീഷണർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലത്തിൽ മോണിറ്ററിങ് സെൽ രൂപീകരിച്ചിരുന്നു. എന്നാൽ, പ്രവർത്തനങ്ങളെല്ലാം ഇപ്പോഴും മന്ദഗതിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.