മഞ്ചേരി: മലപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 75 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ പടനെല്ലിമ്മല്‍ വീട്ടിൽ നുഹ്മാനെയാണ് (23) മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവും അനുഭവിക്കണം.
2022 മേയ് മുതല്‍ 2023 മേയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. മൊബൈല്‍ ഫോണ്‍ വഴി പ്രണയം നടിച്ച് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാസ് കേസ്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും ഉത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.
വാഴക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന കെ. രാജന്‍ബാബു ആണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.