അബ്ദുല്ലത്തീഫ് 

കന്നി വോട്ടിനൊരുങ്ങി 70 കാരനായ പ്രവാസി

കയ്പമംഗലം (തൃശൂർ): ലോക്​ഡൗണിൽ പെട്ട് ഗൾഫിലേക്ക് തിരിച്ചു പോകാൻ കഴിയാതായതോടെ, കന്നി വോട്ടിനൊരുങ്ങുകയാണ് 70 കാരനായ പ്രവാസി. കയ്പമംഗലം കാളമുറി സ്വദേശി പുഴങ്കരയില്ലത്ത് അബ്ദുല്ലത്തീഫാണ് ആദ്യവോട്ടിന് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

പഞ്ചായത്ത് പതിനേഴാം വാർഡിൽ വിളക്കുപറമ്പ് മദ്‌റസയിലെ രണ്ടാം നമ്പർ ബൂത്തിൽ 813-ാം നമ്പർ വോട്ടറാണ്​ ഇദ്ദേഹം. യൂടൂബിലും മറ്റും വോട്ട് ചെയ്യുന്നതി​െൻറ വീഡിയോ പലതവണ കണ്ട് ഉറപ്പാക്കി, ത്രില്ലടിച്ച് കാത്തിരിക്കുകയാണ് ഇദ്ദേഹം.

ജീവിത പ്രാരാബ്‌ധം കൊണ്ട് പതിനഞ്ചാം വയസ്സിൽ നാടുവിട്ട ഇദ്ദേഹം ആദ്യം​ പോയത്​ ബോംബെയിലേക്കായിരുന്നു. പതിറ്റാണ്ടിലധികം മനീഷ് മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. തുടർന്ന് ഖത്തറിലെത്തി. അവിടെ 42 വർഷം പൂർത്തിയാക്കി. ജോലിത്തിരക്കിനിടെ, ഒരിക്കൽ പോലും തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി ലീവിൽ വന്ന് കോവിഡ് ലോക്ഡൗണിൽപെട്ടതോടെ തിരിച്ചു പോകാൻ കഴിഞ്ഞില്ല. ഇതിനിടെ വിസാ കാലാവധി കൂടി കഴിഞ്ഞതോടെ കന്നി വോട്ട് ചെയ്യാനുള്ള ഭാഗ്യം തെളിയുകയായിരുന്നു -അബ്ദുല്ലത്തീഫ് 'മാധ്യമ'ത്തോട്​ പറഞ്ഞു. 

Tags:    
News Summary - 70-year-old expatriate ready for first vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.