എഴുപതോളം ബി.ജെ.പി, കോൺഗ്രസ്​ പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു

ശ്രീകൃഷ്ണപുരം(പാലക്കാട്​): മണ്ണമ്പറ്റ പുഞ്ചപ്പാടം, പുലാപ്പറ്റ ലോക്കൽ കമ്മിറ്റി പരിധിയിൽ എഴു​പതോളം ബി.ജെ.പി, കോൺഗ്രസ്​ പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പുഞ്ചപ്പാടത്ത്​ ഐ.എൻ.ടി.യു.സി യൂനിറ്റ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തുടങ്ങി 16 കുടുംബങ്ങൾ ഉൾപ്പെടെ അമ്പതോളം പേരാണ്​ പാർട്ടിയിൽ ചേർന്നത്​.

ഇവർക്ക്​ നൽകിയ സ്വീകരണ പരിപാടി സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.എൻ. ഷാജു ശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. പ്രേംകുമാർ, പി. അരവിന്ദാക്ഷൻ മാസ്റ്റർ, കെ.എസ്. മധു, എം.സി. വാസുദേവൻ, സി. ഹരിദാസൻ, സി. രാജിക എന്നിവർ സംസാരിച്ചു.

വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക്​ പുഞ്ചപ്പാടത്ത് നൽകിയ സ്വീകരണം  വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


ഐ.എൻ.ടി.യു.സി യൂനിറ്റ് പ്രസിഡന്‍റ്​ പൂവടിയിൽ വിനോദ്കുമാർ, സെക്രട്ടറി പിഷാരത്തുകുന്ന് ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി ബാലാമണി, യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം ജനറൽ സെക്രട്ടറി കാഞ്ഞിരത്തിങ്കൽ വിനോദ്കുമാർ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അംഗവും എട്ടാം വാർഡ് കൺവീനറുമായ രവി പുത്തൻവീട് എന്നിവരും കോൺഗ്രസ് പ്രവർത്തകരായ 16 പേർ കുടുംബ സമേതവുമാണ്‌ സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

പുലാപ്പറ്റ ലോക്കൽ കമ്മിറ്റി പരിധിയിൽ കോൺഗ്രസിൽനിന്ന്‌ രാജിവച്ച് സി.പി.എമ്മിൽ ചേർന്ന 20 ഓളം ​പേർക്ക്​ ചോലപ്പാടം സെന്‍ററിൽ സ്വീകരണം നൽകി. സ്വീകരണപൊതുയോഗം ഏരിയ സെക്രട്ടറി എൻ. ഹരിദാസൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. ശാസ്തകുമാർ സ്വാഗതവും കെ. രാജൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - 70 BJP and Congress workers joined CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.