ഉറ്റവർക്ക് അവസാന നോക്ക് കാണാനാവാതെ നിയമോളുടെ ഖബറടക്കം; വേദനാജനകം ഈ മടക്കം...

പത്തനാപുരം: ​ഉറ്റവർക്കും കളിക്കൂട്ടുകാർക്കും അവസാനമായി ഒരുനോക്കുകാണാനാവാതെ നിയ മോൾ മണ്ണിലേക്ക് മടങ്ങി. പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കൊല്ലം വിളക്കൊടി കുന്നിക്കോട് നിയ ഫൈസലിന്റെ (ഏഴ്) മൃതദേഹമാണ് പൊതുദർശനത്തിന് പോലും വെക്കാതെ ഖബറടക്കിയത്. പ്രോട്ടോക്കോൾ പാലിച്ച് പുനലൂര്‍ പേപ്പര്‍മില്‍ ആലഞ്ചേരി മുസ്‍ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഇന്ന് രാവിലെ എട്ടുമണിക്കായിരുന്നു ഖബറടക്കം. കുഞ്ഞുമായി അടുത്ത് ഇടപഴകിയ മാതാവ് ഹബീറ​യെ ക്വാറ​​ന്റീനിലേക്ക് മാറ്റി.

ഏപ്രിൽ എട്ടിന് വീട്ടുമുറ്റത്ത് വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ആദ്യത്തെ മൂന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഞരമ്പിലെ മുറിവിലൂടെ തലച്ചോറിലേക്ക് പേവിഷം പ്രവഹിച്ചുവെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതാണ് വാക്സിൻ ഫലിക്കാതിരിക്കാനുള്ള കാരണമെന്നാണ് സൂചന. കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.

തന്റെ കൺമുന്നിൽവെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് ഹബീറ പറഞ്ഞു. ‘അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാൻ ഓടിച്ചുവിട്ട പട്ടി എന്റെ കൺമുന്നിൽവെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്. അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു, ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി. ഇനി എനിക്ക് കാണാന്‍ പറ്റില്ല. ഇനിയും പട്ടികളെ വളര്‍ത്ത്..' കരച്ചിലടക്കാനാവാതെ അവർ പറഞ്ഞു. ഈ ഒരു അവസ്ഥ ആർക്കും വരരുതെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.

നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി തെരുവ് നായ വന്നപ്പോൾ അതിനെ ഓടിക്കാൻ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്. ഉടൻ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയുംപ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐ.ഡി.ആർ.വി ഡോസ്) എടുക്കുകയും ചെയ്തിരുന്നു.

പിന്നീട് മൂന്ന് തവണ കൂടി ഐ.ഡി.ആർ.വി കുത്തിവെപ്പെടുത്തു. ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയിൽ കൊണ്ടുവന്നത്.

ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റതിനെത്തുടർന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരണപ്പെട്ടിരുന്നു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ (6) ആണ് മരിച്ചത്. ‌കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

നാ​ലു​മാ​സ​ത്തി​നി​ടെ മാ​ത്രം13 പേ​വി​ഷ മ​ര​ണം

ദി​വ​സ​വും ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്​ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ തേ​ടു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ്​ പേ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തും ആ​ശ​ങ്ക​യാ​കു​ന്നു. ഈ ​വ​ർ​ഷം നാ​ലു​മാ​സ​ത്തി​നി​ടെ, മാ​ത്രം13 പേ​വി​ഷ മ​ര​ണ​മാ​ണു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്ത്​ നാ​ലു ല​ക്ഷ​ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ളു​ണ്ടെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ക​ണ​ക്ക്. 17 ല​ക്ഷ​ത്തോ​ള​മെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. തെ​രു​വു​നാ​യ്​​ക്ക​ൾ പെ​രു​കു​മ്പോ​ഴും ജ​ന​നം നി​യ​ന്ത്രി​ക്കാ​ൻ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ളൊ​ന്നും ഫ​ല​വ​ത്താ​കു​ന്നി​ല്ല.

2021-22ൽ ​തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​പ്പോ​ൾ ത​ദ്ദേ​ശ-​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം​ തു​ട​ങ്ങി​യി​രു​ന്നു. ഏ​താ​നും മാ​സം മു​ന്നോ​ട്ട്​ പോ​യെ​ങ്കി​ലും ശ​ല്യം കു​റ​ഞ്ഞ​തോ​ടെ, ന​ട​പ​ടി മ​ന്ദ​ഗ​തി​യി​ലാ​യി. തെ​രു​വു​നാ​യ്​​ക്ക​ൾ​ക്ക്​​ പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ കു​ത്തി​വെ​പ്പും ജ​ന​നം നി​യ​ന്ത്രി​ക്കാ​ൻ അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ (എ.​ബി.​സി) പ്രോ​ഗ്രാ​മും ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രോ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​തും ഗു​ണം ചെ​യ്തി​ല്ല.

2022 സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 2023 ജൂ​ൺ 11 വ​രെ 4,70,534 നാ​യ്ക്ക​ളെ വാ​ക്സി​നേ​റ്റ് ചെ​യ്തു. ഇ​തി​ൽ 4,38,473 വ​ള​ർ​ത്തു​നാ​യ്ക്ക​ളും 32,061 തെ​രു​വു​നാ​യ്ക്ക​ളു​മാ​ണ്. 2016 മു​ത​ൽ 2022 ആ​ഗ​സ്റ്റ് 31 വ​രെ 79, 859 തെ​രു​വു​നാ​യ്ക്ക​ളെ​യാ​ണ് വ​ന്ധ്യം​ക​രി​ച്ച​ത്. 2022 സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 2023 മാ​ർ​ച്ച് 31 വ​രെ 9767 നാ​യ്ക്ക​ളെ​യും വ​ന്ധ്യം​ക​രി​ച്ചു. 2022 സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ഒ​ക്ടോ​ബ​ർ 20 വ​രെ തെ​രു​വു​നാ​യ്ക്ക​ൾ​ക്കാ​യി തീ​വ്ര വാ​ക്സി​ൻ യ​ജ്ഞ​വും ന​ട​ത്തി​യി​രു​ന്നു.

അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടി അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്കാ​നും എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും പ്രാ​ദേ​ശി​ക എ​തി​ർ​പ്പി​ൽ ഫ​ലം ക​ണ്ടി​ല്ല. വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​​ മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടേ​ത്​ ന​ട​ക്കു​ന്നി​ല്ല. തെ​രു​വു​നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കു​ന്ന അ​വ​സ്ഥ​യാ​ണ്​ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തും തെ​രു​വു​നാ​യ്​ ശ​ല്യം കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Tags:    
News Summary - 7-year-old niya faisal dies of rabies despite vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.