പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം ചിത്രീകരിക്കാന്‍ ഏഴു ലക്ഷം ചെലവിൽ വിഡിയോ സംഘം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ പര്യടനം ചിത്രീകരിക്കാൻ ഏഴു ലക്ഷം ചെലവിൽ പ്രത്യേക വിഡിയോ സംഘം. വിഡിയോ, ഫോട്ടോ കവറേജിനായി ഏജൻസിയെ തെരഞ്ഞെടുത്തു.

ശനിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിക്കുന്നത്. ഒക്ടോബർ രണ്ടു മുതൽ നാലു വരെ ഫിൻലൻഡിലും അഞ്ചു മുതൽ ഏഴുവരെ നോർവേയിലും ഒമ്പതു മുതൽ 12 വരെ യു.കെയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ഫിൻലൻഡിൽ വിഡിയോ, ഫോട്ടോ കവറേജ് ലഭിച്ചത് സുബഹം കേശ്രീയ്ക്കാണ്.

3200 യൂറോയാണ് (2,54, 224 രൂപ) ചെലവ്. നോർവേയിലെ പര്യടനം മൻദീപ് പ്രീയൻ എന്നയാൾ ചിത്രീകരിക്കും. 32000 നോർവീജിയൻ ക്രോണേക്കാണ് കരാർ. അതായത് 2,39,592 രൂപ. യു.കെയിൽ എസ്. ശ്രീകുമാറിനാണ് ചുമതല. 2250 പൗണ്ടിനാണ് (2,03,313 രൂപ) കരാർ ഉറപ്പിച്ചത്.

വിഡിയോ, ഫോട്ടോ കവറേജിനായി മൂവരും നൽകിയ ക്വട്ടേഷൻ സർക്കാർ അംഗികരിച്ചു. ഇതിന്‍റെ ചെലവുകൾ പ്രസ് ഫെസിലിറ്റീസ് എന്ന ശീർഷകത്തിൽനിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് പി.ആർ.ഡി പുറത്തിറക്കി.

Tags:    
News Summary - 7 lakh to cover video of Chief Minister's European tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.