തിരുവല്ല: തിരുവല്ലയിലെ ചാത്തങ്കരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചാത്തങ്കരി കൊല്ലാറ തമ്പി എന്ന കെ.വി. എബ്രഹാം ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.
സംഭവ സമയം ഭാര്യയും രണ്ട് ആൺമക്കളും വീട്ടിൽ ഉണ്ടായിരുന്നു. തിരുവല്ലയിൽ നിന്നും അഗ്നിശമനസേനയെ എത്തി തീയണച്ചെങ്കിലും എബ്രഹാം മരണപ്പെട്ടു. പുളിക്കീഴ് പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമല്ല. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന തമ്പി ഏറെക്കാലമായി ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.