തൃശൂർ: താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ 60കാരൻ കൊല്ലപ്പെട്ടു. ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ വനത്തിനുള്ളിൽവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.
പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. മകൻ മണികണ്ഠനും മരുമകൻ ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരൻ വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്തുവെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രഭാകരന് ആനയുടെ ചവിട്ടേൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.