കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവ്. മീനച്ചിൽ വലവൂർ കരയിൽ നെല്ലിയാനിക്കാട് ഭാഗത്ത് തെക്കേ പറന്താനത്ത് വീട്ടിൽ സജിയെ (60) ആണ് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടക്കണം.
ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജി റോഷൻ തോമസിന്‍റേതാണ് വിധി. പിഴ അടച്ചാൽ 75,000 രൂപ അതിജീവിതക്ക് നൽകണം.
2021 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ എസ്.എച്ച്.ഒ കെ.പി തോംസണാണ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 19 സാക്ഷികളെ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.